Crime News

ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന: ഒരാള്‍ പിടിയില്‍

Posted on: 20 Apr 2015


മറയൂര്‍: കഞ്ചാവുപൊതിയുമായി ഒരാള്‍ അറസ്റ്റില്‍. കാന്തല്ലൂര്‍ കറുവക്കാട് മന്നവന്‍ചോലയില്‍ നായ്ക്കരുമണി എന്ന മണികണ്ഠന്‍ (45) ആണ് അറസ്റ്റിലായത്. പയസ്‌നഗര്‍-കാന്തല്ലൂര്‍ റോഡില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി പോകുന്നവഴിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ്വില്പന നടത്തിവന്നതായി പോലീസ് പറയുന്നു. ഷര്‍ട്ടിന് മുകളിലിട്ടിരുന്ന കോട്ടിന്റെ പോക്കറ്റില്‍നിന്നാണ് കഞ്ചാവുപൊതികളെടുത്തത്.

 

 




MathrubhumiMatrimonial