goodnews head

രുക്മിണീസ്വയംവരത്തോടൊപ്പം സമൂഹവിവാഹവും; ഏഴ് യുവതീയുവാക്കള്‍ക്ക് മംഗല്യഭാഗ്യം

Posted on: 20 Apr 2015


കായംകുളം: കാപ്പില്‍മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന സമൂഹവിവാഹത്തില്‍ ഏഴ് യുവതീയുവാക്കള്‍ക്ക് മംഗല്യഭാഗ്യം. രുക്മിണീസ്വയംവരം ചടങ്ങിനോടനുബന്ധിച്ചായിരുന്നു ചടങ്ങ്. രാവിലെ 11.30ന് യജ്ഞശാലയില്‍ രുക്മിണീസ്വയംവര ചടങ്ങ് കഴിഞ്ഞപ്പോള്‍ സമൂഹവിവാഹ ചടങ്ങ് തുടങ്ങി. ആലപ്പുഴ ജില്ലാ ജഡ്ജി മേരി ജോസഫ് മംഗല്യ ദീപപ്രകാശനം നടത്തി. സ്വാമി ഉദിത്‌ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഡി.വിജയകുമാര്‍, ചെറുകോല്‍ ധര്‍മ്മശാസ്താ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജ്യോതി മധു, പുതിയകാവ് ഗോമതിയമ്മാള്‍ എന്നിവര്‍ പ്രസംഗിച്ചു.
തിങ്കളാഴ്ച സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 12ന് ചികിത്സാസഹായവിതരണവും ആദരിക്കല്‍ ചടങ്ങും നടക്കും. നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

 




MathrubhumiMatrimonial