goodnews head

കിണറ്റില്‍ വീണ ഈനാംപേച്ചിയെ രക്ഷപ്പെടുത്തി

Posted on: 19 Apr 2015


ആലത്തൂര്‍: പൊരിവെയിലില്‍ ദാഹജലം തേടിയെത്തി കിണറ്റില്‍ അകപ്പെട്ട ഈനാംപേച്ചിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ പത്തരയോടെ കഴനി കല്ലേപ്പുള്ളി തെക്കുമുറിയിലെ തെക്കേപ്പാട്ട് രാധാകൃഷ്ണന്റെ കിണറ്റിലാണ് ഈനാംപേച്ചിയെ കണ്ടത്. തെങ്ങിന്‍തോപ്പിലെ കിണറിന് ആള്‍മറയില്ലായിരുന്നു.

രാധാകൃഷ്ണന്‍ ശബ്ദം കേട്ട് നോക്കുമ്പോഴാണ് ഇതിനെ കണ്ടത്. 20 അടി താഴ്ചയുള്ളതാണ് കിണര്‍. വിവരമറിഞ്ഞ് ആലത്തൂര്‍ അഗ്നിരക്ഷാസേനയെത്തി ഈനാംപേച്ചിയെ വലയില്‍ കരയ്‌ക്കെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറ്റെടുത്തശേഷം ഇടമലക്കാട്ടില്‍ വിട്ടയച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ ഹിരോഷും സംഘവും നേതൃത്വം നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ശശി സ്ഥലത്തെത്തി.

 

 




MathrubhumiMatrimonial