goodnews head

കളഞ്ഞുകിട്ടിയ 52,000 രൂപ തിരിച്ചുനല്‍കി

Posted on: 19 Apr 2015


മട്ടാഞ്ചേരി: വഴിയില്‍ക്കിടന്ന് കിട്ടിയ 52,000 രൂപ തിരിച്ചുനല്‍കി യുവാവ് മാതൃക കാട്ടി.
മട്ടാഞ്ചേരി, ചക്കരപ്പറമ്പ് സ്വദേശി സിയാദിനാണ് കൂവപ്പാടത്ത് നിന്ന് പണം ലഭിച്ചത്. പണം ഇദ്ദേഹം മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഏല്പിച്ചു. പ്രാദേശിക ചാനലിലൂടെ വിവരമറിഞ്ഞ്, പണം നഷ്ടപ്പെട്ട പള്ളുരുത്തി സ്വദേശി അമീര്‍ സ്റ്റേഷനിലെത്തി പണം ഏറ്റുവാങ്ങി.

 

 




MathrubhumiMatrimonial