ബീച്ചില്‍ തിരയില്‍പ്പെട്ട മൂന്ന് കുട്ടികളെ രക്ഷിച്ചു
Posted on: 19 Apr 2015
കൊല്ലം: ബീച്ചില്‍ തിരയില്‍പ്പെട്ട മൂന്നു കുട്ടികളെ രക്ഷിച്ചു. മൂകാംബിക ദര്‍ശനം കഴിഞ്ഞെത്തിയ കൊട്ടാരക്കര സ്വദേശികളടങ്ങിയ സംഘത്തിലെ രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് കടലില്‍പ്പെട്ടത്. സൂര്യ(14), രേഷ്മ(12), സത്യ(16) എന്നിവരാണ് തിരയില്‍പ്പെട്ടത്. കടലിനോട് ചേര്‍ന്ന ഭാഗത്താണ് ഇവര്‍ നിന്നതെന്ന് പറയുന്നു. പെട്ടെന്ന് വലിയ തിരവന്നപ്പോള്‍ കുട്ടികള്‍ കടലില്‍പ്പെടുകയായിരുന്നു. വേലിയേററ സമയമായിരുന്നതാണ് അപകടത്തിന് കാരണമായത്.
ബീച്ചിലുണ്ടായിരുന്ന ഐസ് ക്രീം കച്ചവടക്കാരായ ബന്‍സിയര്‍, സുലോചനന്‍, വാവ, സേവ്യര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ലൈഫ് ഗാര്‍ഡുകളും എത്തി. പൊതുപ്രവര്‍ത്തകരായ സിയാദ് ഷാനൂര്‍, നിസാമുദീന്‍ ചകിരിക്കട, സി.വി.സുധീഷ് എന്നിവരും സ്ഥലത്തെത്തി. കുട്ടികളില്‍ ഒരാള്‍ കടലില്‍ കുറച്ച് ഉള്ളിലേക്ക്് പോയി.
അപകടകരമായ കടലില്‍ ഇറങ്ങുന്നത് വിലക്കാറുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ലെന്ന് ലൈഫ് ഗാര്‍ഡുകള്‍ ആവര്‍ത്തിച്ചു. മററ് തീരങ്ങളെ അപേക്ഷിച്ച് കൊല്ലം ബീച്ചില്‍ കരയോട് ചേര്‍ന്ന ഭാഗത്തും വലിയ ആഴമുണ്ട്. മുന്നറിയപ്പ് ആരും വകവയ്ക്കുന്നില്ല.