തിയേറ്ററില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഘം പിടിയില്‍
Posted on: 19 Apr 2015
തിരുവനന്തപുരം: സിനിമയ്ക്ക് ടിക്കറ്റെടുക്കുമ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഘം പിടിയിലായി. കരിമഠം കോളനി ടി.സി. 60/110-ല്‍ സുരേഷ് (35), കരിമഠം കോളനി ടി.സി. 39/987-ല്‍ മുസ്തഫ (19), കരിമഠം കോളനി ടി.സി. 39/1891-ല്‍ അന്‍വര്‍ (21) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം പഴവങ്ങാടിയിലെ തിയേറ്ററില്‍െവച്ച് മാണിക്കംവിളാകം സ്വദേശി നൗഫലിനാണ് (23) കഴുത്തിലും തലയിലും കൈപ്പത്തിയിലും വെട്ടേറ്റത്. സുരേഷ് നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ടിക്കറ്റെടുക്കുന്ന സമയത്ത് ദേഹത്ത് തട്ടിയെന്ന് ആരോപിച്ചാണ് നൗഫലിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ വാള്‍ കാട്ടി ഭയപ്പെടുത്തിയശേഷം സംഘം അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘത്തെ പോലീസ് അറസ്റ്റുചെയ്തത്.
ഫോര്‍ട്ട് സി.ഐ. അജിചന്ദ്രന്‍ നായര്‍, എസ്.ഐ. പി. ഷാജിമോന്‍, എസ്.സി.പി.ഒ.മാരായ മുഹമ്മദലി, വിജയന്‍, സി.പി.ഒ.മാരായ മനോജ്, അജിസ്, ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.