കട കുത്തിത്തുറന്ന് മരുന്നും മദ്യവും മോഷ്ടിച്ച കേസില്‍ അറസ്റ്റില്‍
Posted on: 19 Apr 2015
പാറശാല: മെഡിക്കല്‍ സ്റ്റോറുകള്‍ കുത്തിത്തുറന്ന് ലഹരി കലര്‍ന്ന മരുന്നുകളും ബിവറേജസ് ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും മുന്തിയ ഇനം മദ്യവും മോഷണം നടത്തിയെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി.
വഞ്ചിയൂര്‍ അഭയയ്ക്ക് സമീപം ടി.സി. 27/1227 സുഗത ഭവനില്‍ അനന്തു (21), വഞ്ചിയൂര്‍ അത്തിയറമഠം ടി.സി. 27/1199 വലിയ വീട്ടില്‍ വിഷ്ണുപ്രസാദ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഉച്ചക്കട മെഡിക്കല്‍ സ്റ്റോറിന് സമീപം രാത്രി കമ്പിപ്പാരയും വടിവാളുമായി ഇരുട്ടില്‍ പതുങ്ങി നില്‍ക്കവേയാണ് രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തത്. ലഹരിക്ക് അടിമകളായ ഇവര്‍ ലഹരി മരുന്ന് വാങ്ങുന്നതിനായാണ് ചെറിയ തോതില്‍ മോഷണം തുടങ്ങിയതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ മോഷണം നടത്തി ലഹരി പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകളും ചുമയ്ക്കുള്ള സിറപ്പുകളും മോഷണം നടത്തി സ്വന്തമായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തു. കൂടാതെ ബിവറേജസ് ചില്ലറ വില്‍പ്പനശാലകള്‍ കുത്തിത്തുറന്ന് മുന്തിയ ഇനം മദ്യം മോഷണം നടത്തി.
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍, പള്ളികളിലെ കാണിക്കപ്പെട്ടികള്‍ എന്നിവ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ഇവര്‍ക്കെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ബാലരാമപുരം, കാഞ്ഞിരംകുളം, തമ്പാനൂര്‍, മ്യൂസിയം, വഞ്ചിയൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി കേസ്സുകള്‍ ഉണ്ട്.
പൊഴിയൂര്‍, ഊരമ്പ്, ഉച്ചക്കട മെഡിക്കല്‍ സ്റ്റോര്‍ മോഷണം, കാഞ്ഞിരംകുളത്തെ കുരിശ്ശടി മോഷണം, ബാലരാമപുരത്തെ മൊബൈല്‍ കട, അട്ടക്കുളങ്ങര ബിവറേജസ് ചില്ലറ വില്‍പ്പനശാലയിലെ മോഷണം എന്നീ കേസ്സുകളില്‍ തുമ്പുണ്ടായിട്ടുണ്ട്.
പ്രതികള്‍ക്ക് തിരുവനന്തപുരം കേന്ദ്രീകരിച്ച് ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുന്ന സംഘവുമായി ഉള്ള ബന്ധത്തെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, പാറശാല സി.ഐ. എസ്.ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.