Crime News

മദ്യവില്പനക്കേസില്‍ സ്ത്രീ അറസ്റ്റില്‍

Posted on: 19 Apr 2015


തിരുവനന്തപുരം: നിരവധി കേസിലെ പ്രതിയായ സ്ത്രീയെ മദ്യവില്പന നടത്തിയതിന് തുമ്പ പോലീസ് പിടികൂടി. ആറ്റിപ്ര കോരാളംകുഴി ശരണ്യഭവനില്‍ കുഞ്ഞുമോള്‍ എന്ന ഉഷ (43)യെയാണ് അറസ്റ്റുചെയ്തത്.

ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായിരുന്ന ഇവര്‍ അടുത്തിടെയാണ് കരുതല്‍ തടങ്കലില്‍നിന്ന് പുത്തിറങ്ങിയത്. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന സ്ഥലത്ത് മദ്യക്കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് വേഷംമാറി സ്ഥലത്തെത്തിയാണ് ഇവരെ കുടുക്കിയത്.
ശംഖുംമുഖം എ.സി. ജവര്‍ഹര്‍ ജനാര്‍ദ്ദിന്റെ നിര്‍ദേശാനുസരണം മെഡിക്കല്‍കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, തുമ്പ എസ്.ഐ. ജയസനല്‍, ക്രൈം എസ്.ഐ. ചന്ദ്രന്‍, എ.എസ്.ഐ. ഷാജഹാന്‍, വനിതാ സി.പി.ഒ. പ്രതിഭ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial