Crime News

ഓപ്പറേഷന്‍ സുരക്ഷ: പെരിന്തല്‍മണ്ണയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Posted on: 18 Apr 2015


പെരിന്തല്‍മണ്ണ: ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.

ഹാന്‍സ്, പാന്‍പരാഗ് മുതലായ നിരോധിത ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏലംകുളം പാലത്തോള്‍ പള്ളിയാലിലെ സെയ്തലവി(65), ചെറുകര പള്ളത്തൊടി മൊയ്തു(30), കോട്ടപ്പറമ്പ് കീച്ചേരി എബ്രഹാം(57) എന്നിവരെയാണ് എസ്.ഐ. സി.കെ.നാസറും സംഘവും അറസ്റ്റ് ചെയ്തത്.

ഏലംകുളം, മാട്ടായ, പുളിങ്കാവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 180 പായ്ക്കറ്റ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.
പ്രൊബേഷന്‍ എസ്.ഐ. മൃദുല്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, കൃഷ്ണകുമാര്‍, ഷെബീര്‍, സനൂജ്, അഭിലാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം, ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയല്‍ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഓപ്പറേഷന്‍ സുരക്ഷ.

 

 




MathrubhumiMatrimonial