Crime News

കുന്നിടിക്കല്‍: രണ്ട് ടിപ്പറും രണ്ട് ജെ.സി.ബി.യും പിടികൂടി

Posted on: 18 Apr 2015


തൃത്താല: അനധികൃതമായി കുന്നിടിച്ച് പാടം നികത്തിവന്ന രണ്ട് ജെ.സി.ബി.യും രണ്ട് ടിപ്പറും റവന്യുവകുപ്പധികൃതര്‍ തിരുമിറ്റക്കോട്ടുനിന്ന് പിടികൂടി. ഒറ്റപ്പാലം സബ്കളക്ടറുടെ പ്രത്യേക സംഘമാണ് നാലുവണ്ടികള്‍ പിടിച്ചത്.

മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പ് 15 ദിവസത്തെ അവധിക്കാണ് 200 പാസുകള്‍ ഒന്നിച്ചുനല്‍കിയിട്ടുള്ളത്. നാലുദിവസത്തെ അവധിക്കുനല്‍കാനുള്ള പാസിന് കൂടുതല്‍ ദിവസങ്ങള്‍ അനുവദിച്ച് ഒന്നിച്ചുനല്‍കിയത് ദുരുപയോഗം ചെയ്താണ് മണ്ണടിച്ചത്.

ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിവരാമന്‍, വില്ലേജോഫീസര്‍ പി.വി. മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വണ്ടികള്‍ പിടിച്ചത്. കപ്പൂര്‍, ആനക്കര, പട്ടിത്തറ പഞ്ചായത്തുകളിലും അനധികൃതമായി വ്യാപകമായ കുന്നിടിക്കല്‍ പലഭാഗത്തും നടക്കുന്നുണ്ട്.

പഴയ അനുമതിയുടെ മറവിലാണ് പലയിടത്തും മണ്ണെടുപ്പ്. അധികൃതര്‍ നല്‍കുന്ന അനുമതിയില്‍ മണ്ണ് നീക്കംചെയ്യുന്നതിന് വ്യക്തമായ സമയം രേഖപ്പെടുത്താത്തത് പലപ്പോഴും ഒറ്റരാത്രികൊണ്ട് എത്രവലിയ കുന്നും നിരപ്പാകാന്‍ കാരണമായിട്ടുണ്ട്.

 

 




MathrubhumiMatrimonial