
വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
Posted on: 18 Apr 2015
മണ്ണാര്‍ക്കാട്: വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. കാരാകുറുശ്ശി പുല്ലുവായില്‍ പ്രവീണ്‍സത്യന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിനശിച്ചത്. പ്രവീണിന്റെ ബന്ധു രഞ്ജിത്തിന്റെതാണ് ബൈക്ക്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഉറങ്ങിക്കിടന്നിരുന്ന പ്രവീണും വീട്ടുകാരും ബൈക്കില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസ് കേസെടുത്തു.
