Crime News

കടവരാന്തയിലെ കൊലപാതകം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

Posted on: 18 Apr 2015


പറവൂര്‍: കടവരാന്തയില്‍ കിടന്നുറങ്ങുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 10 വര്‍ഷം തടവിനും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
കൊല്ലം പെരുമ്പുഴ മുണ്ടക്കല്‍ കോളനി ലതാഭവനില്‍ രാജേഷിനെ (40) യാണ് ജഡ്ജി എ.വി. നാരായണന്‍ ശിക്ഷിച്ചത്. 2011-ല്‍ ആലുവ ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ കോംപ്ലക്‌സിന്റെ കടവരാന്തയില്‍ െവച്ചാണ് സംഭവം.
കടവരാന്തയില്‍ െവച്ച് മണി മേസ്തിരി എന്ന 50 കാരനുമായി കിടന്നുറങ്ങുന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടാവുകയും അയാളെ വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നുമാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ ഭാമ ജി. നായര്‍ ഹാജരായി.

 

 




MathrubhumiMatrimonial