പെരിയാറിലെ മണല്‍ക്കുഴികള്‍: മരണം ഒളിച്ചിരിക്കുന്നു
Posted on: 18 Apr 2015
ആലുവ: പെരിയാര്‍ വീണ്ടും കണ്ണീരണിയിച്ചു. പുഴയുടെ, മണല്‍ വാരിയ കുഴികളില്‍ കഴിഞ്ഞ ദിവസം പൊലിഞ്ഞത് രണ്ട് കുരുന്നു ജീവനുകളാണ്.
അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം രൂപപ്പെട്ട ആഴമേറിയ കുഴികളാണ് ഇപ്പോള്‍ പെരിയാറിലിറങ്ങുന്നവരെ കാത്തിരിക്കുന്നത്. കുളിക്കാനായി നദിയില്‍ ഇറങ്ങുന്നവര്‍ പലരും ഈ കുഴികളില്‍ വീണുപോയിട്ടുണ്ട്. ചിലര്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെടുമ്പോള്‍ ഹതഭാഗ്യര്‍ അതിന്റെ ഇരയായി മാറുന്നു.
ദിവസവും നൂറുകണക്കിന് പേര്‍ ആശ്രയിക്കുന്ന ഈ നദിയില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന ആയിരക്കണക്കിന് മണല്‍ക്കുഴികളാണ് ഉള്ളത്. അനുമതി നേടിയും അനധികൃതമായും ഒരുകാലത്ത് നടത്തിയ മണലൂറ്റാണ് പെരിയാറില്‍ കുഴികള്‍ രൂപപ്പെടുന്നതിന് പിന്നില്‍.
പെരിയാറിന്റെ കൈവഴിയായി ഒഴുകുന്ന മഞ്ഞുമ്മല്‍ പുഴയിലെ മണല്‍ക്കുഴിയിലാണ് കഴിഞ്ഞ ദിവസം സഹോദരിമാരായ ആതിരയുടേയും അക്ഷരയുടേയും ജീവന്‍ പൊലിഞ്ഞത്. ഈ ഭാഗത്തെ മണല്‍ വാരല്‍ സമീപവാസികളുടെ കരഭൂമിക്കും ഭീഷണിയായിട്ടുണ്ട്. ശക്തമായ മണല്‍ വാരലിലിനെ തുടര്‍ന്ന് ചില വീട്ടുകാരുടെ പറമ്പുകളും പുഴയിലേക്ക് ഇടിഞ്ഞുതാണു.