Crime News

കൊലക്കേസ് പ്രതിയായ യുവതിക്കെതിരെ വ്യാജ സിം കാര്‍ഡ് എടുത്തതിനും കേസ്‌

Posted on: 18 Apr 2015


മണ്ണഞ്ചേരി: ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി കലവൂര്‍ ഐ.ടി.സി.യില്‍ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വലിയകലവൂര്‍ പന്നിശ്ശേരി കോളനിയിലെ സ്മിതക്കെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകം ആസൂത്രണം ചെയ്യാന്‍ പാതിരപ്പള്ളി സ്വദേശിയായ യുവതിയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡ് എടുത്തതിനാണ് കേസ്. സ്മിതയുടെ ബന്ധുവിന്റെ കൂട്ടുകാരിയായ യുവതി അറിയാതെയാണ് സിം കാര്‍ഡ് എടുത്തത്. ഈ കേസിന്റെ തെളിവെടുപ്പിനായി മണ്ണഞ്ചേരി പോലീസ് സ്മിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സ്മിതയെ ശനിയാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കും.

വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ട കലവൂര്‍ പന്നിശ്ശേരി എമ്മാച്ചന്റെ ഭാര്യയാണ് സ്മിത. എമ്മാച്ചനെ കൊലപ്പെടുത്തിയ കേസില്‍ വേണുഗോപാല്‍ പ്രതിയാണ്. ഇതിന്റെ പ്രതികാരമായിട്ടാണ് വേണുഗോപാലിനെ കൊലപ്പെടുത്തിയത്.

 

 




MathrubhumiMatrimonial