കഞ്ചാവ്-ചാരായ വില്പന: രണ്ട് സ്ത്രീകള്‍ പിടിയില്‍
Posted on: 18 Apr 2015
പുനലൂര്‍: കഞ്ചാവും വാറ്റുചാരായവും വില്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പുനലൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സുനില്‍കുമാരപിള്ളയും സംഘവും ചേര്‍ന്ന് പിടികൂടി. വാറ്റുചാരായം വില്പന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ചല്‍ വടമണ്‍ സ്വദേശിയായ വസുന്ധര (65), കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് തലവൂര്‍ കാര്യറ സ്വദേശി ശോഭന (45) എന്നിവരാണ് അറസ്റ്റിലായത്.
വസുന്ധരയുടെ വീടിനുസമീപത്തുനിന്ന് 1.5 ലിറ്റര്‍ ചാരായം കണ്ടെടുത്തതായും ഇവര്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്നും അധികൃതര്‍ പറഞ്ഞു.
കാര്യറ കോളനിയില്‍ നടക്കുന്ന കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ടാണ് ശോഭനയെ അറസ്റ്റ് ചെയ്തതെന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രിവെന്റീവ് ഓഫീസര്‍മാരായ ബി.ശശികുമാര്‍, എസ്.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.സുരേഷ്, എ.ജിഷ എന്നിവരും തിരച്ചിലില്‍ പങ്കെടുത്തു.