Crime News

മംഗലാപുരത്ത് മലയാളി സഹോദരന്മാര്‍ അറസ്റ്റില്‍

Posted on: 14 Apr 2015


ംഗളൂരു: മംഗലാപുരത്ത് നാട്ടുകാരോട് തട്ടിക്കയറുകയും പോലീസിനെ കൈയേറ്റംചെയ്യുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ മലയാളി സഹോദരങ്ങള്‍ അറസ്റ്റിലായി. നഗരത്തിലെ ഒരു സ്വകാര്യ ആസ്പത്രിയിലെ ഡോക്ടര്‍ ശ്രീജിത്ത് (30), സഹോദരനും എന്‍ജിനീയറുമായ കമല്‍ദീപ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തൃശ്ശൂര്‍ സ്വദേശികളാണ്.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇരുവരുംകൂടി കാറില്‍ ദെരെബയല്‍ കൊഞ്ചാടി വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് പോലീസ് പറയുന്നു. വഴിയില്‍ ഒരു യുവസംഘടനയുടെ വാര്‍ഷികാഘോഷത്തിന്റെ പരിപാടികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെഭാഗമായി ആള്‍ക്കൂട്ടം റോഡിലുമുണ്ടായിരുന്നു. കാറിന് ആള്‍ക്കൂട്ടം തടസ്സമായപ്പോള്‍ ഇരുവരും ജനങ്ങളോട് കയര്‍ത്തു. അത് സംഘര്‍ഷത്തിന് കാരണമായി. നാട്ടുകാര്‍ ഇരുവരെയും പിടികൂടി കാവൂര്‍ പോലീസിനെ ഏല്പിച്ചു.

പോലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെ പോലീസുകാരോടായി തര്‍ക്കം. സ്റ്റേഷനിലെ വാക്കിടോക്കിയും കമ്പ്യൂട്ടറും നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. തുടര്‍ന്ന് ഇവരെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി വെന്‍ലോക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പാണ്ടേശ്വര്‍ പോലീസ് സ്റ്റേഷനിലെ രാധാകൃഷ്ണ എന്ന പോലീസുകാരനെ കൈയേറ്റംചെയ്തതായും ഇവര്‍ക്കെതിരെ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial