
ക്യാന്‍സര്‍രോഗികള്‍ക്ക് സാന്ത്വനമേകി ശശിധരന്‍ ഡോക്ടറുടെ സംഗീതക്കൂട്ടായ്മ
Posted on: 12 Apr 2015

വള്ളിക്കുന്ന്: ക്യാന്‍സര്‍ ബാധിച്ച് ജീവിതയാത്രയില്‍ ഒറ്റപ്പെട്ടവര്‍ക്ക് ശശിധരന്‍ ഡോക്ടറുടെ സംഗീതക്കൂട്ടായ്മ ആശ്വാസമായി. താലസീമിയ, ക്യാന്‍സര്‍ രോഗങ്ങള്‍ ബാധിച്ചവരെയും ഭിന്നശേഷിയുള്ളവരെയും ഒന്നിച്ചിരുത്തി വസ്ത്രവും ഭക്ഷണവും മരുന്നും സൗജന്യമായി നല്‍കി ഡോ. വി.പി. ശശിധരന്‍ പാവങ്ങള്‍ക്ക് ആശ്വാസംപകര്‍ന്നുതുടങ്ങിയിട്ട് വര്‍ഷം പതിനൊന്നുകഴിഞ്ഞു.
ഭാര്യയും കോട്ടയം മെഡിക്കല്‍കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അജിതയും കൂടെയുണ്ട്. വര്‍ഷംതോറും ശശിധരന്‍ ഡോക്ടര്‍ ആനങ്ങാടിക്കുസമീപമുള്ള സംഗീത്ഗ്രാമില്‍വെച്ചാണ് സംഗീതപരിപാടി നടത്തുക. അപൂര്‍വ ജനിതകരോഗം ബാധിച്ചവരുള്‍പ്പെടെ മുപ്പതോളം രോഗികളാണ് സംഗീതക്കൂട്ടായ്മയില്‍ ആടിപ്പാടി ഒരുദിവസം ചെലവഴിച്ചത്.
കവി പി.കെ. ഗോപി സംഗീതക്കൂട്ടായ്മ ഉദ്ഘാടനംചെയ്തു. കടലുണ്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നമ്പയില്‍ ദാസന്‍ അധ്യക്ഷതവഹിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് കെ. നിസാര്‍, അംഗങ്ങളായ വി. ജമീല, ഒ. ലക്ഷ്മി, എ.പി. സിന്ധു, എം. കാരിക്കുട്ടി, സി.എം. കരുണാകരന്‍, അശോകന്‍, കെ.പുരം സദാനന്ദന്‍, നളിന്‍മൂല്‍ജി, രമണി, ബാബുരാജ് പി. തുടങ്ങിയവര്‍ പ്രസംഗിച്ചു. രവികിരണ്‍, ശശികിരണ്‍, നളിന്‍മൂല്‍ജി എന്നിവര്‍ അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങേറി. ഹിന്ദുസ്ഥാനിസംഗീതം ക്യാന്‍സര്‍രോഗികള്‍ക്കായി നളിന്‍മൂല്‍ജി വേദിയില്‍ അവതരിപ്പിച്ചു. സുകേതുവിന്റെ തിരഞ്ഞെടുത്ത കഥാസമാഹാരം പി.കെ. ഗോപി ഹരിതയ്ക്ക് നല്‍കി പ്രകാശനംചെയ്തു.
