Crime News

വിപിനയുടെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണം

Posted on: 12 Apr 2015


കോഴിക്കോട്: ബേപ്പൂര്‍ തമ്പിറോഡ് മഠത്തില്‍ പറമ്പില്‍ ലോഹിതാക്ഷന്റെ മകള്‍ എസ്. വിപിന ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു. മെയ് എട്ടിന് ബേപ്പൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് പ്രതിഷേധകൂട്ടായ്മ നടത്തും.

2014 നവംബര്‍ 14-നാണ് വിപിന ആത്മഹത്യ ചെയ്തത്. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഒന്നിച്ച് ജോലിചെയ്തിരുന്ന യുവാവിനൊപ്പം രണ്ടുവര്‍ഷമായി താമസിച്ചുവരുന്നതിനിടെ വാടകവീട്ടിലായിരുന്നു മരണം. ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ക്കെതിരെ പറയുന്നുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് സമിതി ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന ഇയാളെ പിന്നീട് പ്രാഥമിക അംഗത്വത്തില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ദേവസ്വം ബോര്‍ഡില്‍ സ്ഥാനം നല്‍കിയെന്നും അവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ നഗരാസൂത്രണ ചെയര്‍പേഴ്‌സണ്‍ ടി. രജനി, കരുവള്ളി ശശി, കെ. ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial