ചാവക്കാട്ട് യുവാവിനെ തല്ലിക്കൊന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണം
Posted on: 12 Apr 2015
തൃശ്ശൂര്‍: ചാവക്കാട്, അഞ്ചങ്ങാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് മര്‍ദ്ദനത്തിനിരയായി മരിച്ച സവാഹിറിന്റെ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സവാഹിറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കേസിലെ പ്രതികളുടെയും സംശയിക്കപ്പെടുന്നവരുടെയും
മൊബൈല്‍ ഫോണ്‍കോള്‍ ലിസ്റ്റും സവാഹിറിന്റെ ഫോണും പരിശോധിച്ചാല്‍ത്തന്നെ പങ്ക് വെളിവാകും. എന്നാല്‍ ഇതിനൊന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കൂടാതെ കുടുബാംഗങ്ങളില്‍നിന്നോ സുഹൃത്തുക്കളില്‍ നിന്നോ മൊഴി രേഖപ്പെടുത്താനോ സവാഹിര്‍ കാണാന്‍ ചെന്നുവെന്ന് പറയുന്ന സ്ത്രീയെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ പോലീസ് ശ്രമം നടത്തിയിട്ടുമില്ല.
മരണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സവാഹിറിനെ പ്രതികളും കൂട്ടാളികളും പിന്തുടര്‍ന്ന് വന്നതായി അറിവുണ്ട്. കേസില്‍ പ്രതികള്‍ക്കു പുറമെ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന അന്വേഷണം പോലീസില്‍നിന്ന് ഉണ്ടായില്ലെന്നും സവാഹിറിന്റെ സഹോദരന്‍ ഷെക്കീര്‍ ഹുസൈന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറുകയും പ്രധാനസാക്ഷികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പ്രതിസ്ഥാനത്ത് കൊണ്ടുവന്ന് നീതിപൂര്‍വ്വമായി വിചാരണ ചെയ്യുകയും വേണമെന്ന് ഷെക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.
സവാഹിറിന്റെ ബന്ധു എ.കെ. ജാഫറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.