ചന്ദ്രബോസ് വധം: ഇനി വാദം ജില്ലാകോടതിയില്‍
Posted on: 11 Apr 2015
കുന്നംകുളം: ചന്ദ്രബോസ് കൊലക്കേസിലെ തുടര്‍ന്നുള്ള വാദം ജില്ലാകോടതിയിലേക്ക് മാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതി മുഹമ്മദ് നിഷാമിനെ വെള്ളിയാഴ്ച രാവിലെ കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രാവിലെ കേസ് പരിഗണിച്ച കോടതി ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കുറ്റപത്രം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് ജില്ലാകോടതിക്ക് കൈമാറിയത്.
കുറ്റപത്രത്തിലെ 36 രേഖകളുടെ കോപ്പികളും മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗത്തിന് കിട്ടിയില്ലെന്ന് നിഷാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ രണ്ട് വാദവും നിലനില്‍ക്കുന്നതല്ലെന്നും കേസ് നീട്ടിക്കൊണ്ടുപോകാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. സുരേഷ്ചന്ദ്രന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. തുടര്‍ന്ന് കുറ്റപത്രം അംഗീകരിച്ച് ജില്ലാ കോടതിക്ക് കൈമാറി. ചന്ദ്രബോസിനെ ഇടിച്ച ആഡംബര വാഹനം വിട്ടുകിട്ടണമെന്ന അപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. എന്നാല്‍ ഇത് പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റിവെച്ചു. ഏപ്രില്‍ നാലിനാണ് നിഷാമിനെതിരായ 1500 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.