
വീട്ടമ്മയുടെ മരണം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
Posted on: 09 Apr 2015

ക്ലാരി പോലീസ് ക്യാമ്പിലെ ജീവനക്കാരന്‍ രമേശ് ബാബു(47), സുഹൃത്ത് വിജയകൃഷ്ണന്‍(46) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ്.
മാര്‍ച്ച് 26-നാണ് തെക്കേവാക്കേതുമ്മില്‍ അനിത(38)യെ വീടിനുസമീപത്തെ മാലിന്യങ്ങള്‍ക്കിടയില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണ് പ്രതികളെ അറസ്റ്റുചെയ്തത്.
പ്രതികളെ കോടതി റിമാന്‍ഡ്‌ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. തിരൂരങ്ങാടി സി.ഐ അനില്‍ സി. റാവുത്തര്‍, തേഞ്ഞിപ്പലം എസ്.ഐ പി.എം. രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.
