പെരുമ്പളത്ത് പോലീസ് സംരക്ഷണത്തില്‍ ബോട്ട് സര്‍വീസ് നടത്തി
Posted on: 09 Apr 2015
പെരുമ്പളം: പെരുമ്പളം ദ്വീപിലേക്ക് ജലഗതാഗത വകുപ്പ് ബോട്ടുകളില്‍ രണ്ടെണ്ണം സര്‍വീസ് നടത്തി. ദ്വീപിലെ ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ ബോട്ട് ഓടിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ബോട്ട് സര്‍വീസ് നടത്തിയത്. രാവിലെ ആരംഭിച്ച ബോട്ട് സര്‍വീസ് ഹര്‍ത്താല്‍ അനുകൂലികള്‍ ചില സ്ഥലങ്ങളില്‍ തടസ്സപ്പെടുത്തിയിരുന്നു.
പിന്നീട് പോലീസ് സംരക്ഷണത്തില്‍ ബോട്ടുകള്‍ ഓടി. പെരുമ്പളം മാര്‍ക്കറ്റ് ജെട്ടി - പാണാവള്ളി, പൂത്തോട്ട- പാണാവള്ളി ബോട്ട് സര്‍വീസുകളാണ് പോലീസ് സംരക്ഷണത്തില്‍ ഓടിയത്.
പെരുമ്പളം ഇറപ്പുഴ ജെട്ടിയിലും പൂത്തോട്ടയിലും ആണ് ഹര്‍ത്താല്‍ അനുകൂലികള്‍ ബോട്ട് സര്‍വീസ് തടസ്സപ്പെടുത്തിയത്. രാവിലെ 11 മണിയോടെയാണ് പോലീസ് സംരക്ഷണത്തില്‍ ബോട്ടുകള്‍ പുനരാരംഭിച്ചത്. പല സംഘടനകളും പെരുമ്പളത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.