
പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു
Posted on: 09 Apr 2015
19
ആലപ്പുഴ: പോലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെ ഏഴ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ മുല്ലാത്ത് വളപ്പ് വാര്‍ഡില്‍ മുല്ലാത്ത് വളപ്പില്‍ ഷെമീര്‍ (27) ആണ് അറസ്റ്റിലായത്.
ഇയാളുടെ പേരില്‍ കൊലപാതകശ്രമത്തിനും കേസുകളുണ്ട്. ഷെമീറിനെ ആറ്് മാസത്തേക്ക് ജയിലില്‍ അടച്ചതായി സൗത്ത് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് പുലയംവഴിയില്‍ സംഘര്‍ഷം നടക്കുന്ന സ്ഥലത്തെത്തിയ പോലീസിനെ ഷെമീര്‍ ആക്രമിച്ചത്. അക്രമത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്ത് ഡ്രൈവറെ ആക്രമിക്കുന്നതായി അറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്.
