
വിദ്യാര്‍ഥിനികളോട് അശ്ലീലച്ചുവയുള്ള സംസാരം: കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
Posted on: 07 Apr 2015

കോളേജില്‍ പഠിക്കുന്ന ഒരുകൂട്ടം എം.ബി.എ. വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനെതിരെ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ചെമ്മക്കാട്ടെ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. വിദ്യാര്‍ഥിനികള്‍ പരാതിയില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസില്‍ സംഘം പരാതി നല്‍കി. സംഭവമറിഞ്ഞെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോളേജ് ഉപരോധിച്ചു. അഞ്ചാലുംമൂട് പ്രിന്‍സിപ്പല്‍ എസ്.ഐ. രൂപേഷ് രാജിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളുടെ അന്തസ്സിനു ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനും അതിക്രമത്തിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
