മല്ലപ്പള്ളിയില്‍ വീണ്ടും മോഷണം; ഒന്‍പതുകടകളിലും ഒരു വീട്ടിലും ഒറ്റരാത്രിയില്‍ കവര്‍ച്ച
Posted on: 06 Apr 2015
മല്ലപ്പള്ളി: ടൗണിലും പരിസരത്തുമായി ഒന്‍പതു കടകളിലും ഒരുവീട്ടിലും ഞായറാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നു. സ്വര്‍ണവും പണവും സാധനങ്ങളും നഷ്ടമായിട്ടുണ്ട്. വിരലടയാളവിദഗ്ധര്‍ പരിശോധന നടത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ഇവിടെ നടക്കുന്ന 16-ാമത്തെ മോഷണമാണിത്.
മൂശാരിക്കവല വിലങ്ങുപാറക്കല്‍ കൊച്ചുമോന്റെ കടയുടെ പൂട്ട് പൊളിച്ച് ചില്ലറനാണയങ്ങള്‍ എടുത്തു. മാര്‍ക്കറ്റ് ജങ്ഷനില്‍ കളപ്പുരയ്ക്കല്‍ രാജന്റെ ന്യു സ്റ്റാര്‍ ഹോട്ടലിന്റെ ഷട്ടര്‍ താഴ് മുറിച്ച് അകത്തുകടന്നു.
കുരിശടിക്ക് സമീപം നെല്ലിക്കല്‍ ജോണിയുടെ തയ്യല്‍കടയുടെ കതകിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ച്ചാശ്രമം. മൂക്കനോലിക്കല്‍ അജിയുടെ ഫര്‍ണിച്ചര്‍കടയുടെ കതകിന്റെയും പൂട്ടാണ് തകര്‍ത്തത്. പണിക്കാരുടെ ബാഗിലുണ്ടായിരുന്ന പണവും തിരിച്ചറിയല്‍ കാര്‍ഡുകളും നഷ്ടമായി.
പടിഞ്ഞാറെക്കുറ്റ് തടിമില്ലിലും ചേര്‍ന്നുള്ള ഓഫീസിലും ഷട്ടര്‍ പൊളിച്ചാണ് അകത്തുകടന്നത്. ശവപ്പെട്ടിക്കടയും ഒഴിവാക്കിയില്ല. മടുക്കോലില്‍ കൂത്രപ്പള്ളി െറജി നടത്തുന്ന സ്ഥാപനത്തില്‍ കടക്കാന്‍ കതകിന്റെ പൂട്ടാണ് തകര്‍ത്തത്. ഇലവുങ്കല്‍ ബിജുവിന്റെ പലചരക്ക് കടയുടെ കതകുപൊളിച്ചു. അകത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു.
ചെങ്ങരൂര്‍ കടുവാക്കുഴിയില്‍ ബാറ്റാ ചെരിപ്പുകടയുടെ ഷട്ടര്‍താഴ് ഇളക്കിമാറ്റി. മല്ലപ്പള്ളി കോര്‍പ്പറേഷന്‍ബാങ്കിന് സമീപം തെക്കേടത്ത് പടിക്കല്‍ സണ്ണിയുടെ മുരണി സ്റ്റോഴ്‌സിലെ ഷട്ടര്‍താഴും തകര്‍ത്തു. ആയിരത്തിലധികം രൂപ നഷ്ടമായി. കടുവാക്കുഴി എല്‍സി ആന്റണിയുടെ വീടിന്റെ കതക് ഇളക്കിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അലമാരിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി.
ആള്‍താമസമില്ലാത്ത വീടുകള്‍ കവര്‍ച്ച ചെയ്യപ്പെട്ട നാലുസംഭവങ്ങള്‍ മാര്‍ച്ച് 18ന് ശേഷം മല്ലപ്പള്ളിയിലുണ്ടായി. സൂപ്പര്‍ മാര്‍ക്കറ്റിലും രണ്ടുകടകളിലും ഈ സമയത്ത് മോഷണം നടന്നു.
കഴിഞ്ഞവര്‍ഷം മല്ലപ്പള്ളി ജോസ് ജുവലറിയില്‍നിന്ന് രണ്ടര കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആറുഗ്രാം മാത്രമാണ് മടക്കിക്കിട്ടിയത്. ഇതിനുശേഷം മല്ലപ്പള്ളി മോഷ്ടാക്കളുടെ ഇഷ്ടതാവളമായി മാറിയിട്ടുണ്ട്.