ദീപക് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം, ആഭ്യന്തര മന്ത്രിയെ പോലീസ് തെറ്റിദ്ധരിപ്പിച്ചു
Posted on: 05 Apr 2015
തൃശ്ശൂര്‍: ജനതാദള്‍(യു.) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രിയെ തൃശ്ശൂര്‍ റൂറല്‍ എസ്.പി. എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് തെറ്റിദ്ധരിപ്പിച്ചു.
ദീപക്കിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രിയ്ക്ക് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്ന തെറ്റായ വിവരമാണ് പോലീസ് നല്‍കിയത്. കേസിലെ ഗൂഢാലോചനക്കാരെയും യഥാര്‍ഥപ്രതികളെയും രക്ഷപ്പെടുത്താന്‍ വ്യാപകശ്രമം നടക്കുന്നതായുള്ള ആരോപണത്തിനിടെയാണിത്. അറസ്റ്റിലായി 10 ദിവസംപോലും തികയുന്നതിനുമുമ്പ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച സംഭവം പൊട്ടിക്കരഞ്ഞുകൊണ്ട് ദീപക്കിന്റെ ഭാര്യ വര്‍ഷ, വീട്ടിലെത്തിയ ആഭ്യന്തരമന്ത്രിക്കുമുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതിയും മന്ത്രിക്ക് കൈമാറി. ജനതാദള്‍ (യു.) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും ഈ വിവരം തന്നോട് ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നുവെന്ന് അറിയിച്ച ആഭ്യന്തരമന്ത്രി വര്‍ഷയുടെ പരാതി പരിശോധിച്ചശേഷം സ്ഥലത്തുണ്ടായിരുന്ന തൃശ്ശൂര്‍ എസ്.പി. എന്‍. വിജയകുമാറിനോട് വിവരം തിരക്കി. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കാതിരിക്കാന്‍ ചേര്‍പ്പ് സി.ഐ.യെ കോടതിയിലേക്കയ്ക്കുമെന്ന് പറഞ്ഞ എസ്.പി. പിന്നീട് ജാമ്യം കിട്ടിയതായി തനിക്കറിയില്ലെന്നും മന്ത്രിയോട് പറഞ്ഞു. കൊലപാതകക്കേസുകളില്‍ ചുമത്തുന്ന 302, 120 ബി. അടക്കമുള്ള ശക്തമായ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും എസ്.പി. മന്ത്രിയെ അറിയിച്ചു.
വര്‍ഷയുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ മന്ത്രി സര്‍ക്കാര്‍ വക്കീലിനോട് ഫോണില്‍ വിളിച്ച് വിവരം തിരക്കിയശേഷം വീണ്ടും വര്‍ഷയുടെ അടുത്തെത്തി. ജാമ്യവാര്‍ത്ത തെറ്റാണെന്നും പ്രതികള്‍ അപേക്ഷപോലും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അറിയിച്ചു. വീടിന് പുറത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പിലും ഇക്കാര്യം പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി ദീപക്കിന്റെ വീട്ടില്‍നിന്ന് പോയത്.
കഴിഞ്ഞ 27ന് അറസ്റ്റിലായ കേസിലെ എട്ടും പത്തും പ്രതികള്‍ക്ക് ഏപ്രില്‍ ഒന്നിന് തൃശ്ശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് അനില്‍കുമാര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ എട്ടാംപ്രതി ചാഴൂര്‍ എസ്.എന്‍. റോഡ് കുരുതുകുളങ്ങര വീട്ടില്‍ കെ.എസ്. ബൈജു(21), കാട്ടൂര്‍ പഞ്ചായത്ത് ബി.ജെ.പി. പ്രസിഡന്റ് കാരാഞ്ചിറ മുനയംവിയ്യത്ത് വീട്ടില്‍ സരസന്‍(43) എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. കോടതിയുടെ ജാമ്യ റിപ്പോര്‍ട്ട് എസ്.പി.യുടെ ഒപ്പമുണ്ടായിരുന്ന കേസന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍പ്പ് സി.ഐ. കെ.സി. സേതുവിനും ലഭിച്ചിരുന്നു. ഈ വിവരമറിഞ്ഞിട്ടും പോലീസിന്റെ വീഴ്ചമറയ്ക്കാന്‍ എസ്.പി. മനഃപൂര്‍വം ആഭ്യന്തരമന്ത്രിയില്‍നിന്ന് വിവരം ഒളിപ്പിയ്ക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്്.
തൃശ്ശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടുകോടതി രണ്ട് പ്രതികള്‍ക്ക് ഒന്നാം തീയതി ജാമ്യം അനുവദിച്ചിരുന്നതായി പിന്നീട് എസ്.പി. എന്‍. വിജയകുമാര്‍ അറിയിച്ചു. എന്നാല്‍, ഈ വിവരം ആഭ്യന്തരമന്ത്രിയില്‍നിന്ന് മറച്ചുവെച്ചതെന്തിനാണെന്ന ചോദ്യത്തിന് എസ്.പി. വ്യക്തമായ ഉത്തരം നല്‍കിയില്ല. ജാമ്യം ലഭിച്ച രണ്ടു പ്രതികളും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും ഒന്നാംക്ലാസ് മജിസ്‌ട്രേട്ടുകോടതിക്ക് ഇങ്ങനെ ഒരുത്തരവ് നല്‍കാന്‍ അധികാരമില്ലെന്നും എസ്.പി. പറഞ്ഞു. ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടു കോടതിയുടെ ജാമ്യ ഉത്തരവിനെതിരെ സെഷന്‍സ് കോടതിയെ ഉടന്‍ സമീപിക്കുമെന്നും എസ്.പി. അറിയിച്ചു. രണ്ടു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതുസംബന്ധിച്ച റിപ്പോര്‍ട്ട് ശനിയാഴ്ച രാവിലെ ഓഫീസില്‍ ലഭിച്ചിരുന്നതായി ചേര്‍പ്പ് സി.ഐ. കെ.സി. സേതു പറഞ്ഞു.