Crime News

തീവണ്ടിയില്‍ പോക്കറ്റടി; യാത്രക്കാരന് ബ്ലേഡ് കൊണ്ട് മുറിവേറ്റു

Posted on: 04 Apr 2015


കാസര്‍കോട്: തീവണ്ടിയില്‍ പോക്കറ്റടിക്കാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞ യാത്രക്കാരനെ ബ്ലേഡ് കൊണ്ട് കഴുത്തിന് മുറിവേല്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര മുക്കോട്ടെ മുഹമ്മദ് റസീമിനാണ് (24) മുറിവേറ്റത്. റസീമിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് മധുര സ്വദേശി ശരവണവേലു (26), കുന്നംകുളത്തെ പി.കെ.സുധീര്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 11 മണിക്ക് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിലാണ് സംഭവം. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വണ്ടിയില്‍ കാസര്‍കോട്ട്‌ െവച്ചായിരുന്നു പോക്കറ്റടിക്കാന്‍ ശ്രമിച്ചത്. ഇത് തടഞ്ഞ് ചോദ്യംചെയ്തപ്പോഴാണ് റസീമിനെ ബ്ലേഡ്‌കൊണ്ട് മുറിവേല്പിച്ചത്. കവര്‍ച്ചയ്ക്ക് റെയില്‍വേ പോലീസ് കേസെടുത്തു.

 

 




MathrubhumiMatrimonial