ചേര്‍ത്തലയില്‍ വീണ്ടും മോഷണം : കടയില്‍ നാരങ്ങാവെളളം കുടിക്കാനെത്തിയ ആള്‍ മാല കവര്‍ന്നു
Posted on: 03 Apr 2015
ചേര്‍ത്തല : തണ്ണീര്‍മുക്കം റോഡില്‍, കാളികുളം ജംഗ്ഷന് കിഴക്കുവശമുള്ള......... ഇവരുടെ കടയില്‍ കഴിഞ്ഞ ദിവസം പകല്‍ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആള്‍ കടയ്ക്ക് സമീപം ബൈക്ക് വച്ചശേഷം കടയിലെത്തി നാരങ്ങാവെള്ളം ആവശ്യപ്പെട്ടു. നാരങ്ങായില്ലെന്ന് പറഞ്ഞപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം വാങ്ങിക്കുടിച്ച ശേഷം മിഠായി ആവശ്യപ്പെട്ടു. മിഠായി കടയുടെ തട്ടില്‍ വയ്ക്കുന്നതിനിടെ ഭൈമിയുടെ മാലയും പൊട്ടിച്ച് ഇയാള്‍ കടക്കുകയായിരുന്നു. ഭൈമി നിലവിളിച്ചുകൊണ്ട് പിറകെ ഓടിയെങ്കിലും ഇയാള്‍ ബൈക്കില്‍ കയറി ഓടിച്ചു പോയി.
35 വയസ്സ് തോന്നിക്കുന്ന ഇയാള്‍ ഹെല്‍മെറ്റ് ഊരി ൈകയില്‍ പിടിച്ചുകൊണ്ടാണ് കടയില്‍ എത്തിയത്. കടയില്‍ ഭൈമി മാത്രമാണുണ്ടായിരുന്നത്. റോഡും വിജനമായിരുന്നു. ചേര്‍ത്തല പോലീസ് കേസെടുത്തു.
രണ്ട് ദിവസം മുന്‍പാണ് സി.പി.എം. ചേര്‍ത്തല ഏരിയ കമ്മിറ്റി ഓഫീസിന് തെക്കുവശത്തെ റോഡില്‍ നിന്ന് അധ്യാപികയുടെ നാല് പവന്റെ താലിമാല കവര്‍ന്നത്. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആളാണ് മാല പൊട്ടിച്ച് കടന്നത്. ചേര്‍ത്തലയുടെ വിവിധഭാഗങ്ങളില്‍ അടുത്തിടെ മാല മോഷണം സ്ഥിരമായിട്ടുണ്ട്. ഇതിനെതിരെ പോലീസ് കാര്യമായൊന്നും ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്.