
പീഡന ശ്രമം: പത്തൊമ്പതുകാരന്‍ റിമാന്‍ഡില്‍
Posted on: 03 Apr 2015
ചവറ: പതിമൂന്ന് വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരനെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര കോയിവിള കൊരണ്ടിപ്പള്ളി തെക്കതില്‍ ലിജോ(19)യെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത്: വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ ലിജോ ബന്ധുവട്ടില്‍വച്ച് ബലം പ്രയോഗിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ഫിബ്രവരി 16നായിരുന്നു സംഭവം. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ലിജോയെ കൊല്ലം സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
