25 കോടിയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സഹിതം ട്രക്ക് തട്ടിക്കൊണ്ടുപോയി
Posted on: 03 Apr 2015
ന്യൂഡല്‍ഹി: 25 കോടിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുമായി പോകുന്ന ട്രക്ക് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷമാണ് കാളിന്ദികുഞ്ചില്‍നിന്ന് ട്രക്ക് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നോയ്ഡയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
കാളിന്ദികുഞ്ചിന് സമീപം ജനവാസമില്ലാത്ത സ്ഥലത്തുവെച്ച് ട്രക്ക് തടയുകയായിരുന്നു. കാറില്‍ വന്ന സംഘമാണ് ട്രക്ക് ഡ്രൈവറെയും കൂടെയുണ്ടായിരുന്ന സഹായിയെയും മര്‍ദിച്ചത്. ഇരുവരെയും കത്തിമുനയില്‍ നിര്‍ത്തിയശേഷം സംഘം ട്രക്കുമായി കടന്നുകളഞ്ഞു.
കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്ന് കവര്‍ച്ചക്കാര്‍ ജി.പി.എസ്. സംവിധാനവും വിച്ഛേദിച്ചതായി പറയുന്നു. സംഭവത്തില്‍ പോലീസ് െേകസടുത്ത് അന്വേഷണം തുടങ്ങി. നിരവിധി ടീമുകളായാണ് പോലീസ് അന്വേഷണം നടത്തുന്നത്.