പ്രതിയെ വെറുതെ വിട്ടു
Posted on: 01 Apr 2015
കോഴിക്കോട്: വൈദ്യുതിത്തകരാര്‍ പരിഹരിക്കാനായി ഇലക്ട്രിക് പോസ്റ്റില്‍ കയറാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മുഹമ്മദ് അഷറഫിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തി എന്ന കേസിലെ പ്രതി പന്നിയങ്കര സ്വദേശി നിര്‍മല്‍ കുമാര്‍ എന്ന കുട്ടനെ (32) കോടതി വെറുതെ വിട്ടു. പ്രതിക്കു വേണ്ടി അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ ഹാജരായി.
2013 ജൂണ്‍ 27-നാണ് കേസിനാസ്പദമായ സംഭവം. അന്യായമായി തടഞ്ഞുവെച്ച് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കേസ്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (അഞ്ച്) കെ. രാജേഷാണ് വിധി പറഞ്ഞത്.