Crime News

യുവാവിന്റെ വെട്ടേറ്റ് ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്‌

Posted on: 01 Apr 2015


നാഗര്‍കോവില്‍: അയല്‍വാസിയായ യുവാവിന്റെ െവട്ടേറ്റ് ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. തെന്‍ താമരക്കുളത്തിനടുത്ത് പുവിയൂര്‍ കോളനിയിലെ പെരുമാള്‍ (85), ഭാര്യ ആറുമുഖം (75) എന്നിവരാണ് വെട്ടേറ്റ് നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. അയല്‍വാസിയായ ശെല്‍വകുമാറിന്റെ വെട്ടേറ്റാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കേസെടുത്ത തെന്‍താമരക്കുളം പോലീസ് ശെല്‍വകുമാറിന്റെ ഭാര്യ പദ്മയെ അറസ്റ്റുചെയ്തു. ശെല്‍വകുമാര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial