Crime News

ഗുണ്ടാ ആക്രമണം: യുവാക്കള്‍ക്ക് പരിക്ക്‌

Posted on: 01 Apr 2015


മണ്ണഞ്ചേരി: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കാവുങ്കല്‍ കിഴക്കേടത്ത് ധനേഷ് (24), കാവുങ്കല്‍ ചാലേഴത്ത് സുധീഷ്‌കുമാര്‍ (29) എന്നിവര്‍ക്കാണ് പരിക്ക്.

തിങ്കളാഴ്ച രാത്രി 9ന് കാവുങ്കല്‍ വടക്കേ തെരുവിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ നാലുപേര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ധനേഷിന്റെ കാല്‍മുട്ടിന് താഴെ വെട്ടേറ്റു. ഇയാളുടെ മുതുകിനും തലയ്ക്കും കൈക്കും അടിയേറ്റു. സുധീഷ്‌കുമാറിന്റെ മുതുകിനും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെയും ആക്രമണമുണ്ടായി. പള്ളിക്കുന്ന് സ്വദേശികളായ നാലുപേര്‍ക്കെതിരെ മണ്ണഞ്ചേരി പോലീസ് കേസ്സെടുത്തു.

കാവുങ്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.
പരിക്കേറ്റവര്‍ ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

 

 




MathrubhumiMatrimonial