യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍
Posted on: 01 Apr 2015
നെടുമങ്ങാട്: കരകുളം തറട്ട പുള്ളിക്കോണം ചന്ദ്രിക ഭവനില്‍ മുത്തു എന്നുവിളിക്കുന്ന വിഷ്ണു(27)വിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍. കരകുളം കാച്ചാണി പുള്ളീക്കോണം ചരുവിള വീട്ടില്‍ സുജിത്(25), കരകുളം പുരവൂര്‍ക്കോണം ചെറുകരവീട്ടില്‍ വിഷ്ണു(25), കരകുളം കിഴക്കേല പോങ്കോട് പുത്തന്‍വീട്ടില്‍ അജ്മല്‍(!25), കരകുളം പുരവൂര്‍ക്കോണം തറട്ട പഴയാറ്റിന്‍കര പനച്ചമൂട് വിളാകം വീട്ടില്‍ നിഖില്‍(24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 22ന് പ്രതികള്‍ ചേര്‍ന്ന് പുള്ളീക്കോണത്തുെവച്ച് വിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച് റോഡില്‍ തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും 27ന് മരണമടഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.