കസ്റ്റഡിയിലായ പ്രതി പോലീസുകാരന്റെ തലയ്ക്കടിച്ചു
Posted on: 01 Apr 2015
നെയ്യാറ്റിന്‍കര: കസ്റ്റഡിയിലായ പ്രതി േപാലീസുകാരനെ തലയ്ക്കടിച്ച് പരിക്കേല്പിച്ചു. മാരായമുട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ േപാലീസ് ഓഫീസറായ എസ്.സുരേഷ് കുമാറിനാണ്(35) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
തലയ്ക്ക് നാല് തുന്നിക്കെട്ടുണ്ട്. മഞ്ചവിളാകം മലയില്‍ക്കട വിജു ഭവനില്‍ വിജു(36)വാണ് േപാലീസിനെ പരിക്കേല്പിച്ചത്. സമീപവാസിയായ പ്രശാന്തിനെ മര്‍ദ്ദിക്കുകയും തലയ്ക്ക് പരിക്കേല്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇയാളെ േപാലീസ് പിടികൂടിയത്. സ്റ്റേഷനില്‍ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് ഇയാളെ വിലങ്ങിട്ട് നിര്‍ത്തിയിരിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രാഥമികകൃത്യം നടത്തണമെന്നുപറഞ്ഞ് പുറത്തുപോയി മടങ്ങിവന്ന ഇയാള്‍ സമീപത്തുണ്ടായിരുന്ന േപാലീസുകാരനെ വിലങ്ങുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിക്കുകയായിരുെന്നന്ന് പോലീസ് പറയുന്നു. പരിക്കേറ്റ പോലീസുകാരന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് േപാലീസ് പറഞ്ഞു.