അഭിവാദ്യം ചെയ്യലും അനുമതി തേടലും
Posted on: 06 Sep 2009
ഹംസ റഹ്മാനി കൊണ്ടിപറമ്പ്
'ഓ വിശ്വാസികളേ, അനുമതി തേടി, അഭിവാദ്യം ചെയ്യുന്നതുവരെ അന്യരുടെ പാര്‍പ്പിടങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. ഉപദേശമുള്‍ക്കൊള്ളുന്നവരെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. ഇനി, അവിടെ ഒരാളെയും കണ്ടില്ലെങ്കില്‍ അനുവാദം ലഭിക്കുന്നതുവരെ നിങ്ങള്‍ പ്രവേശിക്കരുത്. തിരിച്ചുപോകണമെന്നാണ് നിര്‍ദേശിക്കപ്പെട്ടതെങ്കില്‍ മടങ്ങിപ്പോവുക. അതാണ് നിങ്ങള്‍ക്ക് ഏറ്റവും പാതിവ്രത്യം നല്‍കുന്നത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് അറിയുന്നവനാണ്. (വി. ഖു: 24:27, 28)
സമൂഹത്തിലെ ഓരോ അംഗത്തിന്റെയും വ്യക്തിവിശുദ്ധി ഗൗരവത്തോടെ പരിഗണിക്കുന്ന ഖുര്‍ആന്‍ സാമൂഹികജീവിതത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമാണ് ഇവിടെ ഓര്‍മപ്പെടുത്തുന്നത്. അന്യരുടെ അധികാരപരിധിയിലുള്ള ഒരിടത്തേക്കും അനുമതിയില്ലാതെയും അഭിവാദ്യം ചെയ്യാതെയും കയറിച്ചെല്ലുന്നത് ക്ഷന്തവ്യമല്ലെന്നതാണ് ഇവിടത്തെ സൂചന.
വിദ്യാഭ്യാസപുരോഗതിയും തികഞ്ഞ സാമൂഹികാവബോധവും നേടിയവരില്‍ മാത്രം ഇക്കാലത്ത് കാണുന്ന രണ്ട് പ്രധാനസാമൂഹികമര്യാദകളാണിവ. എന്നാല്‍ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സമൂഹത്തിന്റെ ഒരു മുദ്രയായി ഇവ മാറണമെന്നതാണ് ഈ നിര്‍ദേശങ്ങളുടെ അന്തഃസാരം.
ഉയര്‍ന്ന സാമൂഹികബോധത്തിന്റെ അടയാളമായി അഭിവാദ്യരീതികളെയും ശീലങ്ങളെയും പരിഗണിക്കുന്ന ഇക്കാലത്ത് ഇതു സംബന്ധമായ ഒരു വിശകലനം പോലും ആവശ്യമില്ല.
അസ്സലാമു അലൈക്കും (ദൈവത്തിന്റെ രക്ഷ നിങ്ങളിലുണ്ടാവട്ടെ) എന്നതാണ് ഇസ്‌ലാമിലെ പ്രഖ്യാപിതഅഭിവാദനരീതി. ഏതു മാനസിക സ്ഥിതിലുള്ളവരോടും ഏതു സമയത്തും ഒരുപോലെ പറയാവുന്ന ലളിതമായ ഈ ആശംസാവചനം പരസ്പര സ്നേഹത്തിന്റെ മധുരവചസ്സും ഹൃദയബന്ധത്തിന്റെ തൂവല്സ്പര്ശവുമാണ്.
അറിയാതെയും അനുവാദം ലഭിക്കാതെയും അധികാരമില്ലാത്തിടത്തേക്ക് കടന്നുചെല്ലുന്നത് അതിക്രമമായാണ് ഗണിക്കപ്പെടുക. ഏതു നിയമവ്യവസ്ഥിതിയിലും അതിക്രമകാരികള്‍ ശിക്ഷാര്‍ഹരാണ്. പ്രത്യാഘാതം ഗുരുതരവും.
സമൂഹത്തിലെ ഒരംഗവും ശിക്ഷിക്കപ്പെടാനോ തെറ്റിദ്ധരിക്കപ്പെടാനോ ഇടവരരുതെന്നതാണ് ഖുര്‍ആനിന്റെ ഈ മൗലിക കാഴ്ചപ്പാടിന്റെ അടിസ്ഥാനം. കൂടെ സുഭദ്രമായൊരു സാമൂഹികജീവിത പശ്ചാത്തലമൊരുക്കലും. വ്യക്തിവിശുദ്ധിയുടെ ധവളിമയില്‍ പ്രഭ ചൊരിയുന്നതാവണം സാമൂഹികാന്തരീക്ഷം മുഴുവനും. ഇതാണ് വിശുദ്ധഗ്രന്ഥത്തിന്റെ താല്പര്യം.