മൂന്നംഗ മോഷണസംഘം പിടിയില്‍
Posted on: 31 Mar 2015
പെരിന്തല്‍മണ്ണ: ജ്വല്ലറികളിലും ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാലകളിലും മോഷണം നടത്തുന്ന മൂന്നംഗസംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. ജ്വല്ലറി കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയും പിടിയിലായവരിലുണ്ട്.
മുഖ്യപ്രതി പാലക്കാട് തൃക്കടീരി കുറ്റിക്കോട് സ്വദേശി പുതുക്കുടിവീട്ടില്‍ ഫൈജാസ്(27), ഒറ്റപ്പാലം പൂളക്കുന്ന് ലക്ഷംവീട് കോളനി സ്വദേശി ഒറ്റന്‍കോട്ടില്‍ ഹാരിസ്(36), തൃക്കടീരി കുറ്റിക്കോട് പാറക്കണ്ണി മുഹമ്മദ് നിസ്സാര്‍(31) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകീട്ട് ആറോടെ പെരിന്തല്‍മണ്ണ ടൗണില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചകള്‍ പുറത്തായത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ സി.ഐ. കെ.എം.ബിജു, എസ്.ഐ. സി.കെ. നാസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ ജനവരിയില്‍ പെരിന്തല്‍മണ്ണയിലെ ബീവറേജ് മദ്യവില്പനശാലയില്‍ കടന്ന് പണപ്പെട്ടി തകര്‍ത്ത് കവര്‍ച്ചനടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. രണ്ടു മാസത്തോളം പാലക്കാട്, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിയാനായതും മറ്റ് കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ സാധിച്ചതെന്നും പോലീസ് പറഞ്ഞു.
2014 ഡിസംബര്‍ മുതല്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ കോങ്ങാട്, ശ്രീകൃഷ്ണപുരം, കൊപ്പം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ബീവറേജ് മദ്യവില്പനശാലകള്‍, മാങ്ങോട് സഹകരണ ബാങ്ക്, പെരിന്തല്‍മണ്ണ ടൗണിലെ സ്റ്റേഷനറി കട, തൃക്കടീരി പുതുമ ഫാഷന്‍ ജ്വല്ലറി എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയതായി പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. പി.എം. പ്രദീപ്, സി.ഐ., എസ്.ഐ. എന്നിവര്‍ക്കു പുറമേ പ്രത്യേക അന്വേഷണസംഘത്തിലെയും ടൗണ്‍ ഷാഡോ പോലീസിലെയും ഉദ്യോഗസ്ഥരായ പി.മോഹന്‍ദാസ്, സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്‍, ടി.ശ്രീകുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, എന്‍.വി.ഷെബീര്‍, അഷ്‌റഫ് കൂട്ടില്‍, അഭിലാഷ് കൈപ്പിനി, പി.രാജശേഖരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.