Crime News

വിദേശികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍

Posted on: 31 Mar 2015


വര്‍ക്കല: വിദേശികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിറ്റിരുന്നയാളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണി തിരുവമ്പാടി ഫാത്തിമ മന്‍സിലില്‍ ഷംസുദ്ദീന്‍ (60) ആണ് പിടിയിലായത്.

10 പൊതി കഞ്ചാവും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. പാപനാശത്തെത്തുന്ന വിദേശികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല സി.ഐ. ബി.വിനോദ്, എസ്.ഐ. ജെ.എസ്.പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസുകാരായ ശ്രീജിത്ത്, ഹരി, സുനില്‍, ബിജു എന്നിവര്‍ ചേര്‍ന്നാണ് ഷംസുദ്ദീനെ പിടികൂടിയത്.

 

 




MathrubhumiMatrimonial