തൂക്കിക്കൊല: കൈ പിന്നില്‍ കെട്ടുന്നതിനെതിരായ ഹര്‍ജിയില്‍ നോട്ടീസ്
Posted on: 31 Mar 2015
കൊച്ചി: വധശിക്ഷയുടെ ഭാഗമായി പ്രതിയെ തൂക്കിലേറ്റുമ്പോള്‍ കൈകള്‍ പിന്നില്‍ കെട്ടുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസിന് നിര്‍ദേശിച്ചു. തൂക്കിക്കൊല്ലുമ്പോള്‍ കൈകളും കാലുകളും കെട്ടണമെന്ന് കാണിച്ച് 2014 മെയ് 23-ന് സര്‍ക്കാര്‍ ഇറക്കിയ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.
തൂക്കിലേറ്റുമ്പോള്‍ കഴുത്തില്‍ കുരുക്കിടാന്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാനിയമം നിര്‍ദേശിക്കുന്നതെന്ന് ഹര്‍ജിയില്‍ അഡ്വ. എ.ജി. ബേസില്‍ പറയുന്നു.
തൂക്കിലേറ്റുമ്പോള്‍ കഴുത്തില്‍ കുരുക്കിടാന്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാനിയമം നിര്‍ദേശിക്കുന്നതെന്ന് ഹര്‍ജിയില്‍ അഡ്വ. എ.ജി. ബേസില്‍ പറയുന്നു.