Crime News

വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍

Posted on: 31 Mar 2015


തൃശ്ശൂര്‍: നെടുപുഴ മല്ലിത്തറയില്‍വച്ച് രാഹുല്‍ എന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഘത്തിലെ പ്രതിയായ കണിമംഗലം തറയില്‍ വീട്ടില്‍ ശ്രീരാഗിനെ (19) നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന രാഹുലിനെ കാറിന്റെ ഡോര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതിക്കെതിരെ ചേര്‍പ്പ്, അന്തിക്കാട്, കുന്നംകുളം പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. വീട്ടില്‍ കഞ്ചാവുചെടി വളര്‍ത്തിയതിന് എക്‌സൈസ് വകുപ്പും ഇയാള്‍ക്കെതിരെ മുമ്പ് കേസ്സെടുത്തിട്ടുണ്ട്. നെടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

 




MathrubhumiMatrimonial