Crime News

വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

Posted on: 31 Mar 2015


ചാവക്കാട് : തിരുവത്ര അയോധ്യ നഗറില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ അമ്പലത്ത് വീട്ടില്‍ അന്‍സാറി !( 28)നെയാണ് ചാവക്കാട് എസ്‌ഐ എം. മഹേന്ദ്രസിംഹന്‍ അഡീഷണല്‍ എസ്.ഐ. ഗോവിന്ദന്‍ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിക്കെതിരെ പൊലീസ് കേസ്സെടുത്തിരുന്നു. എന്നാല്‍ കേസില്‍ മതിയായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് വാദി ചാവക്കാട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് എം.പി. ഷിബു കേസ് വീണ്ടും അന്വേഷിച്ച് ആവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പൊലീസ് മതിയായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ്സെടുത്തു.

കഴിഞ്ഞ സപ്തംബറില്‍ എടക്കഴിയൂരില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന കേസ്സിലെ മുഖ്യ പ്രതിയാണ് അന്‍സാര്‍. ചാവക്കാട് - ഏനാമാവ് റോഡിലെ കള്ളുഷാപ്പിന് സമീപം ഇരുന്ന് ചീട്ടു കളിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട അന്‍സാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial