Crime News

അച്ഛന്റെ വെട്ടേറ്റ് മകന്‍ ആസ്പത്രിയില്‍

Posted on: 31 Mar 2015


ശ്രീകണ്ഠപുരം: അച്ഛന്റെ വെട്ടേറ്റനിലയില്‍ മകനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വഞ്ചിയത്തെ കല്ലാരാജന്‍ (45) ആണ് ആസ്പത്രിയിലായത്.

പിതാവ് കല്ലാ കുഞ്ഞിരാമന്‍ പയ്യാവൂര്‍ പോലീസിന് കീഴടങ്ങി. മകന്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും മറ്റും ചെയ്യുന്നത് പതിവായതില്‍ രോഷംപൂണ്ടാണ് വെട്ടിയതെന്നാണ് മൊഴി.

 

 




MathrubhumiMatrimonial