Crime News

വെള്ളൂര്‍ വീടാക്രമണം: രണ്ടുപേര്‍ കൂടി പിടിയില്‍

Posted on: 31 Mar 2015


നാദാപുരം: വെള്ളൂരില്‍ വീടുകള്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കോടഞ്ചേരി വടക്കയില്‍ വിജേഷ്(27), സഹോദരനായ വിജീഷ് (22) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പറക്കുന്നത്ത് കുഞ്ഞബ്ദുല്ല, വടക്കയില്‍ സുലൈഖ, മുളിയില്‍ താഴെ ഇസ്മായില്‍ എന്നിവരുടെ വീടുകള്‍ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

 




MathrubhumiMatrimonial