ഷിബിന്‍ വധക്കേസ്: പ്രതികളുടെ റിമാന്‍ഡ് നീട്ടി
Posted on: 31 Mar 2015
നാദാപുരം: തൂണേരി വെള്ളൂരില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസിലെ പ്രതികളുടെ റിമാന്‍ഡ് വീണ്ടും നീട്ടി. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ജഡ്ജി എം.സി. ആന്റണിയാണ് നീട്ടിയത്.
തെയ്യമ്പാടി ഇസ്മായില്‍, സോഹദരന്‍ മുനീര്‍, കാളിയപറമ്പത്ത് അസ്ലം, വരാങ്കിതാഴെ സിദ്ധീഖ്, കളമുള്ളതാഴെക്കുനിയില്‍ ഷുഹൈബ്, മനിയന്റവിട മുഹമ്മദ് അനീസ്, മഠത്തില്‍ ഷുഹൈബ്, മൊട്ടേമ്മല്‍ നാസര്‍ എന്നിവരുടെ റിമാന്റ് കാലാവധിയാണ് നീട്ടിയത്. കൊലപാതക കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
കണ്ണൂര്‍, കോഴിക്കോട് ജയിലുകളില്‍ റിമാന്‍ഡില്‍കഴിയുന്ന പ്രതികളെയാണ് കല്ലാച്ചിയിലെ കോടതിയിലെത്തിച്ചത്. റിമാന്‍ഡ് പ്രതികളെ കൊണ്ടുപോകുന്ന ഘട്ടത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കൂടുതല്‍ പോലീസിനെ കോടതി പരിസരത്ത് വിന്യസിച്ചിരുന്നത്.