Crime News

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന്‍ കുറ്റക്കാരന്‍

Posted on: 31 Mar 2015


തലശ്ശേരി: സ്‌കൂള്‍വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മാവന്‍ കുറ്റക്കാരനാണെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി വിധിച്ചു. ശിക്ഷ ചൊവ്വാഴ്ച പറയും.

മൂന്നാംപ്രതിയായ വടകര എടച്ചേരിയിലെ യു.ടി.സന്തോഷ് കുമാറിനെയാണ് (38) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഒന്നാംപ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു.

മൂന്ന് അമ്മാവന്‍മാരും പ്രായപൂര്‍ത്തിയാകാത്ത സഹോദരനുമുള്‍പ്പെടെ പീഡിപ്പിച്ചെന്നാണ് കേസ്. ഒരമ്മാവന്‍ സംഭവശേഷം മരിച്ചു. മറ്റൊരമ്മാവന്റെ പേരിലുള്ള കേസ്‌നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

സഹോദരനെതിരെയുള്ള കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്. പെണ്‍കുട്ടി പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ധര്‍മടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

നാലുമുതല്‍ എട്ടുവരെ ക്ലാസില്‍ പഠിക്കുന്ന സമയത്ത് പീഡിപ്പിച്ചെന്നാണ് കേസ്. 2012 നവംബറിലാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തങ്കച്ചന്‍ മാത്യു ഹാജരായി.

 

 




MathrubhumiMatrimonial