ഓപ്പറേഷന്‍സുരക്ഷ: ഒന്നാംഘട്ടത്തില്‍ 1,890 പേര്‍ക്കെതിരെ നടപടി
Posted on: 30 Mar 2015
ആലപ്പുഴ: ഓപ്പറേഷന്‍ സുരക്ഷയുടെ ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 1,890 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മൂന്ന് പേര്‍ക്ക് കാപ്പ ചുമത്തി.
സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടത്തിയതിന് 22 പേരെ അറസ്റ്റ് ചെയ്തു. മദ്യമയക്കുമരുന്ന്, മണല്‍ കേസുകളില്‍ ഉള്‍പെട്ട 71 പേര്‍ക്കെതിരെയും കൊലപാതകം, വധശ്രമം തുടങ്ങിയ കേസുകളില്‍ 58 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മോഷണത്തിനും പിടിച്ചുപറിക്കും 58ഉം അനാശാസ്യത്തിന് അഞ്ചും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍കരുതല്‍ നടപടിയെന്ന നിലക്ക് 529പേരെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വാറണ്ട് പ്രകാരം 1149 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഓപ്പറേഷന്‍ സുരക്ഷയുടെ രണ്ടാംഘട്ടത്തില്‍ മദ്യമയക്കുമരുന്നുകേസില്‍ രണ്ട് പേര്‍ക്കെതിരെയും കൊലപാതക ശ്രമത്തിന് 10 പേര്‍ക്കെതിരെയും നടപടി എടുത്തു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം 72 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ കുബേര വന്‍ വിജയമായിരുന്നു. ബ്ലേഡ് മാഫിയകളെ ഒരുപരിധിവരെ ഇതിലൂടെ അമര്‍ച്ച ചെയ്യുവാന്‍ സാധിച്ചു. ജനങ്ങള്‍ക്ക് ബ്ലേഡ് മാഫിയകളെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
സി.ഐ. മുതല്‍ മുകളിലേക്കുള്ളവരുടെ യോഗമാണ് ഞായറാഴ്ച മന്ത്രി വിളിച്ചുചേര്‍ത്തത്. എ.ഡി.ജി.പി. കെ. പത്മകുമാര്‍, ഐ.ജി. എം.ആര്‍ അജിത്കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.