Crime News

കഞ്ചാവ് കച്ചവടം: ലോഡ്ജ് മാനേജര്‍ അറസ്റ്റില്‍

Posted on: 30 Mar 2015


തിരുവനന്തപുരം: കഞ്ചാവ് മൊത്തക്കച്ചവടം നടത്തിവന്ന ലോഡ്ജ് മാനേജരെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. അമ്പൂരി സ്വദേശി രാജു (44) വാണ് ഷാഡോ പോലീസിന്റെ പിടിയിലായത്.

ഗൂഡല്ലൂരിലെ സിറ്റി ഹോംസ് എന്ന സ്ഥാപനത്തിലെ മാനേജരായിരുന്നു ഇയാള്‍. മാസത്തില്‍ രണ്ടുതവണ ഗൂഡല്ലൂരില്‍ നിന്ന് കിലോക്കണക്കിന് കഞ്ചാവുമായി തലസ്ഥാനത്ത് എത്തുകയും ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് പതിവ്. ഗൂഡല്ലൂരിലെ സമീപപ്രദേശങ്ങളായ ഗുണ്ടല്‍പേട്ട, ബൈരക്കുപ്പ എന്നീസ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ശേഖരിച്ചാണ് ഇവിടെ ഇയാള്‍ വില്പന നടത്തിയിരുന്നത്. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷിന്റെ നിര്‍ദേശപ്രകാരം സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പേരൂര്‍ക്കട ഇ.എസ്.ഐ. ആശുപത്രിക്ക് സമീപത്തുനിന്ന് ഇയാളെ ഒരു കിലോ കഞ്ചാവുമായി പിടികൂടിയത്.

കോയമ്പത്തൂര്‍, വെള്ളറട എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുള്ളതായി പോലീസ് പറഞ്ഞു. ഡി.സി.പി. ജോര്‍ജ് സക്കറിയയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

 




MathrubhumiMatrimonial