Crime News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Posted on: 28 Mar 2015


തൊടുപുഴ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കുമ്പംകല്ല് കമ്പക്കാലായില്‍ ആഷിക്ക് (20) ആണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ 21 മുതല്‍ കാണാനില്ലെന്നു കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സെക്കന്തരാബാദില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ ഫാര്‍മയില്‍ ജോലി ചെയ്യുന്ന യുവാവുമായി പെണ്‍കുട്ടി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് യുവാവിനെതിരെ െേകസടുത്തിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ഇരുവരെയും വിധേയരാക്കി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

 

 




MathrubhumiMatrimonial