Crime News

ഫോട്ടോഗ്രാഫറെ കൊല്ലാന്‍ ശ്രമിച്ചകേസ് : പ്രതിയെ വിട്ടയച്ചു

Posted on: 28 Mar 2015


തൊടുപുഴ: ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നകേസില്‍ പ്രതി കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. കട്ടപ്പന കൊച്ചുതോവാള തയ്യില്‍ റെന്നി(റാഫേല്‍)യെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. അയ്യപ്പന്‍കോവില്‍ പടിപ്പുരയ്ക്കല്‍ റെജികുമാറി(തമ്പി)നെയാണ് കോടതി വെറുതെ വിട്ടത്. 2013 ജനവരി 31നാണ് സംഭവം നടന്നത്. കല്യാണത്തിന് പോകുന്നവഴി കാറില്‍ വച്ച് റാഫേലും കൂട്ടുകാരും കൂടി റെജികുമാറിനെ കളിയാക്കിയതിലുള്ള വിരോധം കൊണ്ടാണ് റെജികുമാര്‍ ഉപദ്രവിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ സി.കെ. വിദ്യാസാഗര്‍, എം.എം. ജോസഫ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

 




MathrubhumiMatrimonial