Crime News

രൂപേഷ്‌കുമാറിന്റെ മരണം: അന്വേഷണം എങ്ങും എത്തിയില്ല

Posted on: 28 Mar 2015


പറവൂര്‍: വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച എല്‍തുരുത്ത് മങ്ങാട്ടില്‍ രാജന്റെ മകന്‍ രൂപേഷ്‌കുമാറിന്റെ മരണം സംബന്ധിച്ച പോലീസ് അന്വേഷണം എങ്ങും എത്തിയില്ല. 2014 മാര്‍ച്ച് 24 നാണ് രൂപേഷിനെ വാവക്കാട്ടുള്ള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഭാര്യവീട്ടുകാരുടെ പരാതിയെതുടര്‍ന്ന് വടക്കേക്കര പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയിരുന്നു. അവിടെവച്ച് മര്‍ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial